സഖാക്കളേ,
സാമ്രാജ്യത്വ-, വര്‍ഗ്ഗീയ-, ഫാഷിസ്റ്റുശക്തികള്‍ അഴിച്ചുവിട്ട കുപ്രചരണങ്ങളും, വോട്ടുവിലയ്ക്കുവാങ്ങലും കാരണം ഇടതുപുരോഗമനശക്തികള്‍ക്ക് കേരളത്തിലും, പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പില്‍ വിജയം തടഞ്ഞുവെയ്ക്കപ്പെട്ടു എന്നറിഞ്ഞു. വലുതും ചെറുതുമായ വിജയങ്ങളും വിജയക്കുറവുകളും രാഷ്ട്രീയത്തില്‍ സാധാരണമാണല്ലോ. ഇതുകൊണ്ടൊന്നും ചുവപ്പിന്റെ വീര്യം തീരാന്‍ പോകുന്നില്ല. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്നല്ലേ സ: ചങ്ങമ്പുഴ പാടിയിട്ടുള്ളത്.
വിജയക്കുറവിനിടയിലും ഏറ്റവും മികച്ച പാര്‍ട്ടിയായിത്തുടരുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കേരളത്തിന്റെ ഏറ്റവും തെക്കും, ഏറ്റവും വടക്കുമുള്ള ജില്ലകളില്‍ വിജയം കൈവരിച്ച വേറെ ഏതുപാര്‍ട്ടിയുണ്ട്? അതു മാത്രമല്ല, പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നു വീമ്പിളക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കാമെന്ന് സ: കാരാട്ട് വളരെമുമ്പുതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ഈ വിഷമകാലത്തില്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മറന്ന് ഇത്രയും മഹാമനസ്കത എത്രപേര്‍ കാട്ടും? പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേരാന്‍ പോകുന്ന കോണ്‍ഗ്രസ്സുകാര്‍ ഇത് ഓര്‍ത്തിരിക്കുമെന്നു പ്രത്യാശിക്കാം, ഭാരതത്തിന്റെ നന്മയ്ക്കു വേണ്ടിയെങ്കിലും...
വാല്‍ക്കഷ്ണം 1: ഒരു തൂവെള്ളവ്യക്തിത്വത്തിനുടമയായ സ: പിണറായിയെപ്പറ്റി സഖാക്കന്മാരുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനുശേഷം അപവാദങ്ങള്‍ പരത്താനാരംഭിച്ചിരിക്കുന്നത് ഒരുതരം കൗപീനത്തിലെ ഏര്‍പ്പാടാണ്. സ:പിണറായിയുടെ അക്ഷീണപരിശ്രമത്തിന്റെയും, ദൂരക്കാഴ്ച്കയുടെയും ഫലമായാണ് കാസറഗോഡു സീറ്റില്‍ പാര്‍ട്ടിയ്ക്ക് ഇത്രയും മികച്ച ഭൂരിപക്ഷം കിട്ടിയതെന്ന് ഈ വൈതാളികന്‍മാര്‍ മറന്നുപോകുന്നു. ഇമ്മാതിരി ഇളവെയിലത്തൊന്നും വാടാന്‍ വേണ്ടിയല്ല സ:പിണറായി വിപ്ലവത്തീയില്‍ കുരുത്തതെന്നോര്‍ക്കുക വല്ലപ്പോഴും.
വാല്‍ക്കഷ്ണം 2: ബ്ലോഗിലെ മറ്റു സഖാക്കളോടൊരഭ്യര്‍ത്ഥന: തെരഞ്ഞെടുപ്പിനുമുമ്പ് "ചുവപ്പ്" പോസ്റ്റര്‍ ഇട്ടപോലെ ഒരു പോസ്റ്റര്‍ എല്ലാവരും ഇടാനപേക്ഷ. ഈ തീം വച്ച് സ:ജയവിജയന്‍ എന്ന ക്യൂബന്‍ സഖാവുവരച്ച ഒരു പോസ്റ്റര്‍ ഇവിടെ ഞാനിടുന്നു. നമ്മുടെ സമരവീര്യം കെടുത്താന്‍ ഒരു തെരഞ്ഞെടുപ്പുഫലത്തിനുമാവില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാവട്ടെ നാം മുന്നോട്ടുനീങ്ങുന്നത്!
വാല്‍ക്കഷ്ണം 3: ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ എങ്ങനെയാണു ഡിലീറ്റു ചെയ്യുന്നതെന്ന് അറിയാവുന്ന സഖാക്കള്‍ ആ വിവരം കമന്റുവഴി അറിയിച്ചുതരാനപേക്ഷ. അത്യാവശ്യമാണ്.
ലാല്‍ സലാം.
വിപ്ലവം നീണാള്‍ വാഴട്ടെ..
ഞങ്ങളിവിടുണ്ടേ... തെരഞ്ഞെടുപ്പുഫലം ഞങ്ങളെ പൂര്‍വാധികം ശക്തരാക്കുന്നു. ലാല്‍ സലാം...
ReplyDeleteഇടത്തെയോജസ്സു സുഭദ്രമെന്നു താന്‍
ReplyDeleteഭ്രമങ്ങള്‍ പുല്കിഫ്ഫെയിലര്‍ ഭിഷഗ്വരര്‍
പടത്തിനാല്‍ ബ്ലോഗിടുമന്ത മാത്രയില്‍
വെറുത്തിടുന്നൂ ജനം കൂട്ടുകാരെയും
പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നത് ...
ReplyDeleteDASHBOARD ല്‍ വന്ന് Edit Posts (New Postന്റെ അടുത്തത്) ല്‍ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ള പോസ്റ്റുകള്‍ അവിടെ കാണാം. ഓരോ പോസ്റ്റിനു നേരയും അവസാനമായി Delete ബട്ടണ്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍
Are you sure you want to delete this post? എന്ന് ചോദിച്ചുകൊണ്ട് ഒരു വിന്‍ഡോയില്‍ നിങ്ങളുടെ പോസ്റ്റ് വരും. പോസ്റ്റിനു അവസാനമായി ഓറഞ്ച് കളറില്‍ DELETE IT എന്ന ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ ആ പോസ്റ്റ് ഡിലീറ്റ് ആവും......
നിഷ്കളങ്കതേ, തെക്കേടന്‍ എന്നത് നിന്റെ മറ്റൊരു പേരോ?
ReplyDelete