
തെരഞ്ഞെടുപ്പുകഴിഞ്ഞ് കിട്ടിയ വിവിധകണക്കുകള്‍ (വോട്ടിങ്ങ് ശതമാനം, മുന്‍ തെരഞ്ഞെടുപ്പുഫലങ്ങള് മുതലായവ) കൂട്ടിവച്ച് ഇത്രയും ദിവസം കൂലങ്കഷമായിരുന്ന് ആലോചിക്കുകയായിരുന്നു. സംശയം തോന്നിയപ്പോഴൊക്കെ ദാസ് കാപ്പിറ്റലും, ഗ്രാംഷി, അല്‍ത്തൂസര്‍ മുതലായവരുടെ ചില പുസ്തകങ്ങളും കൂടി ഉപയോഗിച്ചു. അവസാനം എനിക്കു വ്യക്തമായി തോന്നിയ ഫലങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
- കാസര്‍കോട്‍ :- സ: കരുണാകരന്‍ വന്‍ഭൂരിപക്ഷത്തോടെ ഷാഹിദാ കമാലിനെ തോല്‍പ്പിക്കും.
- കണ്ണൂര്‍ :- സ: രാഗേഷ് വന്‍ഭൂരിപക്ഷത്തോടെ സുധാകരനെ തറപറ്റിക്കും.
- വടകര :- സ: സതീദേവി വന്‍ഭൂരിപക്ഷത്തോടെ മുല്ലപ്പള്ളിയെ തോല്‍പ്പിക്കും.
- വയനാട് :- റഹ്‌മത്തുള്ള (സി പി ഐ) ചെറിയ ഭൂരിപക്ഷത്തിന് ഷാനവാസിനെ തോല്‍പ്പിക്കും.
- കോഴിക്കോട് :- സ: മുഹമ്മദ് റിയാസ് വന്‍ഭൂരിപക്ഷത്തോടെ എം കെ രാഘവനെ തോല്‍പ്പിക്കും.
- മലപ്പുറം :- സ: ഹംസ വന്‍ഭൂരിപക്ഷത്തോടെ അഹമ്മദിനെ തോല്‍പ്പിക്കും.
- പാലക്കാട് :- സ: രാജേഷ് വന്‍ഭൂരിപക്ഷത്തോടെ സതീശന്‍ പാച്ചേനിയെ തോല്‍പ്പിക്കും.
- പൊന്നാനി : - (സ:) രണ്ടത്താണി അഭൂതപൂര്‍വ്വമായ ഭൂരിപക്ഷത്തോടെ മുഹമ്മദ് ബഷീറിനെ തോല്‍പ്പിക്കും.
- ആലത്തൂര്‍ :- സ: ബിജു വന്‍ഭൂരിപക്ഷത്തോടെ സുധീറിനെ തോല്‍പ്പിക്കും.
- തൃശൂര്‍ :- സി എന്‍ ജയദേവന്‍ (സി പി ഐ) നേരിയ ഭൂരിപക്ഷത്തിന് ചാക്കോയെ തോല്‍പ്പിക്കും.
- ചാലക്കുടി :- സ: ജോസഫ് വന്‍ഭൂരിപക്ഷത്തോടെ ധനപാലനെ തോല്‍പ്പിക്കും.
- എറണാകുളം :- സ: സിന്ധു ജോയി വന്‍ഭൂരിപക്ഷത്തോടെ കെ വി തോമസിനെ തോല്‍പ്പിക്കും.
- ഇടുക്കി :- ഫ്രാന്‍സിസ് ജോര്‍ജ്ജ് (കേ കോ-ജോ) ചെറിയ ഭൂരിപക്ഷത്തിന് പി റ്റി തോമസിനെ തോല്പ്പിക്കും.
- കോട്ടയം :- സ: സുരേഷ് കുറുപ്പ് വന്‍ഭൂരിപക്ഷത്തോടെ ജോസ് കെ മാണിയെ തോല്‍പ്പിക്കും.
- ആലപ്പുഴ :- സ: മനോജ് വന്‍ഭൂരിപക്ഷത്തോടെ വേണുഗോപാലിനെ തോല്‍പ്പിക്കും.
- പത്തനംതിട്ട :- സ: അനന്തഗോപന്‍ വന്‍ഭൂരിപക്ഷത്തോടെ ആന്റോ ആന്റണിയെ തോല്‍പ്പിക്കും.
- മാവേലിക്കര :- ആര്‍ എസ് അനില്‍ (സി പി ഐ) നേരിയ ഭൂരിപക്ഷത്തിന് കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കും.
- കൊല്ലം :- സ: രാജേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തോടെ പീതാംബരക്കുറുപ്പിനെ തോല്‍പ്പിക്കും.
- ആറ്റിങ്ങല്‍ :- സ: സമ്പത്ത് വന്‍ഭൂരിപക്ഷത്തോടെ ബാലചന്ദ്രനെ തോല്പ്പിക്കും.
- തിരുവനന്തപുരം :- രാമചന്ദ്രന്‍ നായര്‍ (സി പി ഐ) കുറച്ചു ബുദ്ധിമുട്ടിയിട്ടാണെങ്കിലും ശശി തരൂരിനെ തോല്‍പ്പിക്കും.
തെരഞ്ഞെടുപ്പുകുതന്ത്രങ്ങളൊന്നും നടന്നിട്ടില്ലെങ്കില്‍ നിശ്ചയമായും ഇവയായിരിക്കും ഫലങ്ങള്‍. (അഥവാ, ഇങ്ങനെയല്ല തെരഞ്ഞെടുപ്പുഫലങ്ങള്‍ എന്നാലതിനര്‍ത്ഥം എന്തൊക്കെയോ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്നാണ്).
സര്‍വ്വരാജ്യതൊഴിലാളി ഐക്യം വിജയിക്കട്ടെ!
വിപ്ലവം ബാലട്ടുപെട്ടിയിലൂടെ!!
ലാല്‍ സലാം!!!
എന്റെ തെരഞ്ഞെടുപ്പുഫലപ്രവചനങ്ങള്‍ - പുതിയ പോസ്റ്റ്
ReplyDelete